1 രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2)
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2)
2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി...
3 അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2)
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി...
4 യേശുനാഥന്റെ വരവടുത്തുപോയി
മാനസാന്തരത്തിന്റെ സമയമായി(2)
നമുക്കുപോകാം യേശുനാഥന്റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)
5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി...