ക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനോളം വളരാം
ക്രിസ്തുവിലായ് ക്രിസ്തുവിനായ്
ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)
വളരാം വളർന്നു വലുതാകാം
ക്രിസ്തുവിനോളമുയർന്നീടാം
ക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്
വളരാം വളർന്നുയർന്നീടാം (2)
ക്രിസ്തുവിൻ വേല തികയ്ക്കാൻ
ക്രിസ്തുവിനായ് നമുക്കുകേകാം
ക്രിസ്തുവിൽ ചേർന്നു പണിതീടാം നാം
ക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) - വളരാം വളർന്നു
ക്രിസ്തുവിൻ കല്പന കാക്കാം
ക്രിസ്തുവിൻ ശബ്ദം ശ്രവിക്കാം
ക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാം
ക്രിസ്തുവിൻ പാതയിൽ അണിചേരാം (2) - വളരാം വളർന്നു