Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 736 times.
Daivam thaan snehikkum manavarkkekum

Daivam thaan snehikkum
manavarkkekum nanmakalethraparam
than sneham kaikkollum
makkalkku nalkunna-vankrupayethra dhanyam(2)

1 neethimaanmarude vasasthhalangalil
svarggeya chaithanyam vaanidunnu;
than hitham cheythiduvaan(2)
svarggeya jnjanathaal palichedum;-

2 kamkshikkunnathilum ninaykkunnathilum
athyantham thathan pularthedunnu;
kanavile nalvenjnjilum(2)
maadhuryamayava nalkeedunnu;-

3 nidrayilum paran priyarkkorukkunna
van daya ethra bahulamaho;
aadhiyum vyaadhiyum(2)
eeshidathe thaathan kaathidunnu;-

4 vaarivitharunnu bhaktharkkalavenye
maaripol van krupayekedunnu;
nandiyaal vaazhthidaam(2)
nithyavum than daya varnnichedaam;-

ദൈവം താൻ സ്നേഹിക്കും മാനവർക്കേകും

ദൈവം താൻ സ്നേഹിക്കും
മാനവർക്കേകും നന്മകളെത്രപരം
തൻ സ്നേഹം കൈക്കൊള്ളും
മക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)

1 നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽ
സ്വർഗ്ഗീയ ചൈതന്യം വാണിടുന്നു;
തൻഹിതം ചെയ്തിടുവാൻ(2)
സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും;-

2 കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലും
അത്യന്തം താതൻ പുലർത്തീടുന്നു;
കാനാവിലെ നൽവീഞ്ഞിലും(2)
മാധുര്യമായവ നൽകീടുന്നു;-

3 നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്ന
വൻ ദയ എത്ര ബഹുലമഹോ;
ആധിയും വ്യാധിയും(2)
ഏശിടാതെ താതൻ കാത്തിടുന്നു;-

4 വാരിവിതറുന്നു ഭക്തർക്കളവെന്യെ
മാറിപോൽ വൻ കൃപയേകീടുന്നു;
നന്ദിയാൽ വാഴ്ത്തിടാം(2)
നിത്യവും തൻദയ വർണ്ണിച്ചീടാം;-

 

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivam thaan snehikkum manavarkkekum