കർത്തനേശു വാനിൽ വരാറായ്
തന്റെ കാന്തയെ ചേർക്കുവാൻ
കാഹളങ്ങൾ മുഴങ്ങീടാറായ്
നാമും വാനിൽ ചേർന്നീടുവാൻ
1 യുദ്ധം ക്ഷാമം ഭൂകമ്പങ്ങൾ
ഈയുലകിൽ ഏറിടുന്നേ
ഭീതിയേറുന്നേ നരരിൽ
കാന്തയേ നീ ഉണർന്നീടുക;- കർത്ത...
2 രോഗദുഃഖ പീഢകളും
നിന്ദ പരിഹാസങ്ങളും
എല്ലാം തീരുമാദിനത്തിൽ
കാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത...
3 മർത്യമാമീ ദേഹം വിട്ടുനാം
തേജസ്സിന്റെ രൂപികളായ്
രാപ്പകലില്ലാതാർത്തിടും
കുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത...
4 ഇന്നു കാണും ലോകമെല്ലാം
അഗ്നിയിൽ വെന്തെരിഞ്ഞീടുമേ
പുതുവാന ഭൂമിയതിൽ
കർത്തൻ കൂടെന്നും വാണിടും നാം;- കർത്ത...