1 നിൻ മാർവ്വതിൽ ചാരിടുവാൻ
നിൻ പാദത്തിൽ വണങ്ങീടുവാൻ
നിൻ പ്രാണൻ എൻ പേർക്കു നൽകി
നിൻ ചോരയാൽ വീണ്ടെടുത്തു(2)
അടിയനിതാ അടിയനിതാ
നിൻ ഹിതം എന്നിൽ നിറവേറട്ടെ(2)
2 നിൻ സ്നേഹത്തിൽ മുങ്ങീടുവാൻ
നിൻ ജീവനിൽ അലിഞ്ഞീടുവാൻ
നിൻ കൃപയാൽ എന്നെ നടത്തേണമേ
നിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)