1 സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ
സന്തതം സഖിയായ് എന്നേശുമാത്രം
സ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻ
സ്വർഗ്ഗ സീയോൻ പുരം എൻ ഭവനം
വർണ്ണിക്കാനാവില്ലേ എൻ നാവിനാൽ
എണ്ണി തീർത്തീടുവാൻ ആർക്കായിടും
വിണ്ണിലെനിക്കായ് താതനൊരുക്കും
കണ്ണീരില്ലാ പുരത്തിൻ വൻ മഹിമാ
2 വിശ്വാസകൺകളാൽ കാണുന്നു ഞാൻ
ആശ്വാസമേകിടും സ്വർഗ്ഗസീയോൻ
ഈശനോടൊത്തു ഞാൻ നിത്യയുഗം വാഴും
ആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി...
3 ഈ ലോക സന്തോഷം നശ്വരമാകിലും
ഈശനൊരുക്കും ശാശ്വതാനന്ദം
ഇഹത്തിലെ ദുഃഖവും അല്പനേരം
മഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി...