Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 274 times.
Njan mokshapattanam
ഞാൻ മോക്ഷപട്ടണം പോകുന്നു

ഞാൻ മോക്ഷപട്ടണം പോകുന്നു
എൻ കൂടെ മുൻപിലുണ്ടേശു

യേശു യേശു എൻ കൂടെ മുൻപിലുണ്ടേശു

1 പോകുക നാശത്തിൻ പട്ടണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വഴിയിൽ പേടിയില്ലൊന്നിനും
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വളരെപ്പേരില്ലിതിൽ വരാൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

2 പഴികൾ ദുഷികൾ പറഞ്ഞിടും
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ഇടിയുമടിയും ഏൽക്കണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വിഷമക്കുന്നുകൾ കയറണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
കണ്ണീർത്താഴ്വര കടക്കണം
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

3 സീയോൻ കാഴ്ചകൾ കാണണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ജയത്തിൻഭേരികൾ മുഴുക്കേണം
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ക്രൂശിൻ കൊടിയെ ഉയർത്തണം
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
യിസ്രയേൽ വീരരെ പാടുവിൻ
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

4 അടിമതീർന്നവർ പാടട്ടെ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ഫറവോ പുറകേ വരുന്നതാ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ചുവന്ന സമുദ്രം കടക്കണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
കടലും നമുക്കു വഴി തരും 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

5 തപ്പുകൾ മദ്ദളം കൊട്ടണം 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വനത്തിൻ മാർഗമായ് പോകണം
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ആപത്തുകാലത്തു വന്നീടിൽ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ക്ഷാമങ്ങൾ ദാരിദ്ര്യം വന്നീടിൽ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

6 വിശന്നു തളരാതപ്പമായി 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വഴിക്കു കുടിപ്പാൻ വെള്ളവും 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
രാജരാജന്റെ യാത്രയ്ക്കായി 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വരവിൻ കാഹളം ഊതുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

7 പൊന്നുകാന്തനെ തേടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
മേലിന്നെറുശലേമടുക്കലായി 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വരവിൻ ഝടുതി കേൾക്കുന്നു 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ഉഷസ്സിൻ പക്ഷികൾ പാടുന്നു 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

8 കാട്ടുപ്രാക്കളും കുറുകുന്നു 
എൻ കൂടെ മുൻപിലുണ്ടേശു (യേശു) 
ഉണർന്നു പാടുക തിരുസഭേ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
സകല ലോകവും നശിക്കുന്നു 
എൻ കൂടെ മുൻപിലുണ്ടേശു (യേശു) 
ദോഷം ചെയ്തവർ താളടി 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

9 ക്രൂശിൻ രക്ഷയെ ഘോഷിപ്പിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വീരന്മാർ സാക്ഷികൾ ഘോഷിപ്പിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ജൂബിലി കാഹളമൂതുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
അടിമകടുമതകർക്കുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

10 കടങ്ങൾ ഭാരങ്ങൾ നീക്കുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
എളിയ ജനത്തെ ഉയർത്തുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ദരിദ്രർക്കശനം കൊടുക്കുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
സന്തോഷധ്വനികൾ മുഴക്കുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

11 കൊടുക്കൽ വാങ്ങൽ നിരത്തുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
പിണക്കം ശണ്ഠകൾ നിറുത്തുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
കല്യാണപ്പന്തലിൽ ചേരുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
വസ്ത്രം വെണ്മയായ് ധരിക്കുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

12 ഗലീലശിഷ്യരെ പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
കന്യാസ്ത്രീകളെ പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
അനാഥക്കുട്ടികൾ പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
സന്യാസവീരരെ പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

13 സഭയിൽ വലിയവർ പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ഉണർവിൻ മക്കളെ പാടുവിൻ
എൻ കൂടെ മുൻപിലുണ്ടേശു (യേശു)
ത്രിയേകദേവനു പാടുവിൻ 
എൻ കൂടെ മുൻപിലുണ്ടേശു (യേശു)

More Information on this song

This song was added by:Administrator on 21-09-2020