Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 458 times.
Ente janamaayullavare ninnarayil

Ente janamaayullavare ninnarayil pukkathin vaathil adykka
krodham kadannupovolam thellidayil
bhumi azhiyum than panikalum ozhinjedume
athaal karuthumen paraloka-bhavanathinay

1 ulakathil vasikkunnaal athin pinnaale
ariyaathe nararellaam ozhukippokum
mahaa kaniyaayi ulakamennarinjeedane
sneham pathikkendi thulakathin porulukalil

2 uyarathil kilivaathil thurannirippu
parannaal nin giri thannil maranjirikkaam
bhumi malinamaai athilulla nivaasikalaal
avar marichu en niyamangkal pramanangalum

3 anarthhathin divasangal varummunnaale
dharayile vishuddhanmaar kadannupokum
avar vasikkumen navinamaam bhavanangalil
athin mahimayin pramodangal ananthangalam

4 Ini ninte arunan asthamikkayilla
Ini ninte shashiyum maranjupokilla
Ninte yahovaa ninakku nithya prakaashamaakum
Ninte mathilukal rakshayum sthuthikal vaathilum

5 unarnnu nin thalakale uyarthiduka
aduthu vinteduppinte suvarnna dinam
ninte kiridam matoruthanaayi bhavichidaathe
ninte mahathvam nee balamaayi pitichukolka

6 virunninullorushaala orukkettunde
manavaatti maniyara ananjedenam
paaril pashi’daaham enikkaayi sahichorellaam
panthi irikkum njaan araketti paricharikkum

എന്റെ ജനമായുള്ളവരെ നിന്നറയിൽ

എന്റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്ക
ക്രോധം കടന്നുപോവോളം തെല്ലിടയിൽ
ഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേ
അതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്

1 ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെ
അറിയാതെ നരരെല്ലാം ഒഴുകിപ്പോകും
മഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെ
സ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽ

2 ഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂ
പറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാം
ഭൂമി മലിനമായ് അതിലുള്ള നിവാസികളാൽ
അവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളും

3 അനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെ
ധരയിലെ വിശുദ്ധന്മാർ കടന്നുപോകും
അവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽ
അതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാം

4 ഇനി നിന്റെ അരുണൻ അസ്തമിക്കില്ല
ഇനി നിന്റെ ശശിയും മറഞ്ഞുപോകില്ല
നിന്റെ യഹോവാ നിനക്കു നിത്യ പ്രകാശമാകും
നിന്റെ മതിലുകൾ രക്ഷയും സ്തുതികൾ വാതിലും

5 ഉണർന്നു നിൻ തലകളെ ഉയർത്തീടുക
അടുത്തു വീണ്ടെടുപ്പിന്റെ സുവർണ്ണ ദിനം
നിന്റെ കിരീടം മറ്റൊരുത്തനായ് ഭവിച്ചീടാതെ
നിന്റെ മഹത്വം നീ ബലമായ് പിടിച്ചുകൊൾക

6 വിരുന്നിനുള്ളൊരുശാല ഒരുക്കീട്ടുണ്ട്
മണവാട്ടി മണിയറ അണഞ്ഞീടേണം
പാരിൽ പശിദാഹം എനിക്കായ് സഹിച്ചോരെല്ലാം
പന്തി ഇരിക്കും ഞാൻ അരകെട്ടി പരിചരിക്കും

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente janamaayullavare ninnarayil