Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2657 times.
Ravum pakalum geethamgal paadi

1 raavum pakalum geethamgal paadi
pavithra jeevitha shobhaye nedi
shulemiyappol kaathirikka nee
kaanthan varume unaru seeyone

2 thankaninathin vilayallo nee
changkupol ninne snehichathallo
thankal eka chinthayathale
pankamanniye mevuka suthaye;-

3 chavin nizhalil bhayam ninakkenthu?
jeevan kristhuvil maranjirippille
jeeva naayakan velippedum neram
thejassil neeyum kandidumallo;-

4 bharanakudangal thakaruvathenthu?
aracha vaazhchayum neenguvathenthu?
bharanam Yeshu than ettiduvanayi
thvarithamayathin vazhiyorukkumallo;-

5 veedum vayalum thottavum'ellaam
neduvanulla samayamithalla
kaadum malayum aavalodody
neduka nee aatmakkaleyum;- 

6 kaalam ere chelluvathilla
naale-ennathu ninakkullathalla
kaalathikavil kaanthan vannedum
kaathirikka nee shulemiyale;-

രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത

1 രാവും പകലും ഗീതങ്ങൾ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോൽ കാത്തിരിക്ക നീ
കാന്തൻ വരുമേ ഉണരൂ സീയോനേ

2 തങ്കനിണത്തിൻ വിലയല്ലയോ നീ
ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ
തങ്കൽ ഏക ചിന്തയതാലെ
പങ്കമെന്യേ മേവുക സുതയേ;-

3 ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്?
ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ
ജീവനായകൻ വെളിപ്പെടും നേരം
തേജസ്സിൽ നീയും കണ്ടീടുമല്ലോ;-

4 ഭരണകൂടങ്ങൾ തകരുവതെന്ത്?
അരചവാഴ്ചയും നീങ്ങുവതെന്ത്?
ഭരണം യേശു താനേറ്റിടുവാനായ്
ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ

5 വീടും വയലും തോട്ടവുമെല്ലാം 
നേടുവാനുള്ള സമയമിതല്ല
കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും;-

6 കാലം ഏറെ ചെല്ലുവതില്ല
നാളെയെന്നതു നിനക്കുള്ളതല്ല
കാലത്തികവിൽ കാന്തൻ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ;-

More Information on this song

This song was added by:Administrator on 23-09-2020