ഗത്ത്സമന, ഗോൽഗോഥാ
ഗബ്ബഥാ, ഇടങ്ങൾ മറക്കാമോ
1.അത്ഭുത മന്ത്രി, വീരനാം ദൈവം
നിത്യ പിതാവു, സമാധാന പ്രഭു
താതൻ മടിയിലിരിക്കുന്നോൻ
രക്തം വിയർക്കുന്നു.
2.തൻഹിതമെല്ലാം ഉടനനുസരിക്കും
പന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക്
ആധിപത്യമുള്ളോൻ
കുരിശു വഹിക്കുന്നു.
3. പീലാത്തോസിൻ മരണവിധിക്കും
ഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലും
നീതിമാനായവൻ
ശാന്തനായ് നിൽക്കുന്നു.
4. തല ചായിപ്പാനായ് സ്ഥലമില്ലാതെ
അഖിലാണ്ട്ത്തിൻ ഉടമസ്ഥനാം
ജീവജലദായകൻ
ഏറ്റം ദാഹിക്കുന്നു.
5. ലോക പാപം തന്മേലേറ്റു
പാപം ഇല്ലാത്തോൻ പാപമായി
ന്യായാധിപനായവൻ
പാപിക്കായ് മരിക്കുന്നു.