എൻ ദൈവമെത്ര നല്ലവൻ
തന്മക്കൾക്കെത്ര വല്ലഭൻ
തിന്മകളായ് തോന്നിയതെല്ലാം
നന്മകളാക്കിത്തീർത്തവൻ
1 പാപത്തിൻ അലയാഴിയിൽ
നിപതിച്ചങ്ങു വലഞ്ഞപ്പോൾ
വന്നുവലങ്കൈ തന്നെന്നെ-
രക്ഷിച്ചല്ലോ നായകൻ(2);- എൻ…
2 നോവുമെന്നാത്മാവിൽ ഇന്നും
തിരുവായ് മൊഴിയോരോന്നും
ശീതളധാരയാക്കി നാഥൻ
ധന്യമാക്കി ജീവിതം(2);- എൻ…
3 വിസ് മൃതിയോലും മൃതിയിൽ പോലും
ഗാനസുധാമൃതം ഏകിയോൻ
സിരസിരതോറും സ്നേഹമൂറും
പരിമണതൈലം പൂശിയോൻ;- എൻ...