സ്തുതീച്ചീടാം യേശു കർത്താവിനെ
സർവ്വശക്തൻ മഹോന്നതനെ
1 മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന്
ജീവനെ നൽകിയ രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
ഒന്നായ് ചേർന്ന് നാം ആരാധിക്കാം
2 ശത്രുവിൻ കരത്തിൽ നിന്നും നമ്മെ
വീണ്ടെടുത്ത രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
നന്ദിയോടെ നാം ആരാധിക്കാം
3 കഷ്ടതയിൽ നല്ല തുണയായി
കൂടെയിരിക്കുന്ന രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
സന്തോഷത്തോടെ നാം ആരാധിക്കാം