Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1827 times.
BHOOMIYIL THATHANMAR THANMAKKALKKU

BHOOMIYIL THATHANMAR THANMAKKALKKU
UTHAMA DHAANAGAL NALKUNNENGIL
SWARGEEYA THAATHAN NIN AVASYAMELLAM
NINNILUM NANNAAY THAAN ARIYUNNILLE

ENNE VILICHAVAN THAAN ENNE VEENDEDUTHON
ENNE VAZHIYIL THAN KAIVIDUMO
ILLA MARUKILLA BHOOMI MARIYALUM
ENNE NITYATHAYODETHIKKUM (2)

PORKALATHIL EKANENNU NINACHU
PRATHIYOGIYIN MUNPIL PATHARIDUMPOL
AYIRAM DOOTHARIN KAVALUMAY
SWARGEEYA THATHAN NIN ARIKILILLE

NANMAKKU PAKARAMAY THINMA MATHRAM
EE LOKA YATHRAYIL NERIDUMPOL
NIN THINMA VAHICHA NIN JEEVANADHAN
SAKALAVUM VAHIKKUVAN KRIPA NALKILLE

THAN NAMAM NIMITHAM NEE NINNITHANAY
PARIHASA VAKKUKALETTIDUMPOL
EE LOKA NINNAKAL KSHANIKAMALLE
PRATHIBHALA NALIL NEE SHOBHICHIDUM
 

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്  ഉത്തമ ദാനങ്ങൾ നൽകുന്നെങ്കിൽ 
സ്വർഗീയ താതൻ നിൻ ആവശ്യമെല്ലാം  
നിന്നിലും നന്നായി താൻ അറിയുന്നില്ലേ (2)

എന്നെ വിളിച്ചവൻ താൻ എന്നെ വീണ്ടെടുത്തോൻ 
എന്നെ വഴിയിൽ താൻ കൈ വിടുമോ 
ഇല്ല മാറുകില്ല ഭൂമി മാറിയാലും 
എന്നെ നിത്യതയോടെത്തിക്കും (2)

പോർക്കളത്തിൽ ഏകൻ എന്നു നിനച്ചു  
പ്രതിയോഗിയിൻമുന്പിൽ പതറീടുമ്പോൾ(2)
ആയിരം ദൂതരിൻ കാവലുമായി 
സ്വർഗീയ താതൻ നിൻ അരികിലില്ലേ 
                                                        എന്നെ വിളിച്ചവൻ 
നന്മക്കു പകരമായി തിന്മമാത്രം
ഈ ലോകയാത്രയിൽ നേരിടുമ്പോൾ (2)
നിൻ തിന്മ വഹിച്ച നിൻ ജീവനാഥൻ 
സകലവും വഹിക്കുവാൻ കൃപ നല്കില്ലേ 
                                                       എന്നെ വിളിച്ചവൻ 

തൻ നാമം നിമിത്തം നീ നിന്ദിതനായ് 
പരിഹാസ വാക്കുകൾ ഏറ്റിടുമ്പോൾ (2) 
ഈ ലോക നിന്ദകൾ ക്ഷണികമല്ലേ 
പ്രതിഫല നാളിൽ നീ ശോഭിച്ചിടും.
                                                       എന്നെ വിളിച്ചവൻ 

More Information on this song

This song was added by:Administrator on 29-08-2019