1 ആനന്ദമോടെ ദിനം സ്തുതി പാടി
ആത്മാവിൽ ആർത്തിടാമേ
ആത്മമണാളൻ യേശുനാഥൻ
വേഗത്തിൽ വന്നിടുമേ
ഒരുങ്ങിനിന്നിടാം തിരുസഭയെ
തളരാതെ വേലചെയ്യാം
ഹല്ലേലുയ്യാ, ആനന്ദമേ
അവനു നാം സ്തുതി പാടാം
2 വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ
ലോകത്തെ ജയിച്ചിടാമേ
തേജസ്സു നോക്കി ലോകത്തെ മറന്ന്
ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി...
3 വചനങ്ങൾ നിറവേറും അന്ത്യസമയമെ-
ന്നറിഞ്ഞു നാം ഉണർന്നിടുക
ദൈവത്തിൻ സർവ്വായുധം ഏന്തി
സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി...
4 ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി
തേജസ്സിൻ പ്രഭയണിയാം
ആത്മമണാളൻ രാജാധിരാജൻ
വേഗത്തിൽ വന്നിടുമേ;- ഒരുങ്ങി...