ഭീതി വേണ്ടിനി ദൈവ പൈതലേ
നാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീ
നിന്റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻ
നിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻ
യേശു നിന്റെ കൂടെയുള്ളതാൽ. .
നിത്യവും ജയോത്സവം കൊണ്ടാടിടാം
1 കൊടുങ്കാറ്റെത്രയടിച്ചാലും
തെല്ലും ഉലയല്ലേ ഒരുനാളും
പാവനാത്മാവിൻ അഗ്നിയാൽ ആളും
നിന്റെ വിശ്വാസത്തിൻ തിരിനാളം
കാണാത്ത കാര്യങ്ങൾക്കുറപ്പും
അതിൻ പൂർത്തിവരുത്തുന്നവനും
യേശുവല്ലോ സർവ്വശക്തൻ
നിന്നെ ആഴിപ്പരപ്പിലും നടത്തും;- ഭീതി…
2 അലമാല ഏറിവന്നാലും
തിര പടകിൽ ആഞ്ഞടിച്ചാലും
കടൽപ്പാറ മേൽ തട്ടിയെന്നാലും
തോണി തകരുകില്ലൊരു നാളും
അമരത്തായിതാ യേശു
അവൻ നിൻ ജീവിതത്തിനത്താ ണി
കൈയ്യിൽ സുരക്ഷിതമാണീ
നിന്റെ വിശ്വാസ ജീവിതതോണി;-
3 നിന്റെ അഞ്ചപ്പവും രണ്ടു മീനും
നാഥൻ കൈകളിൽ നീ ഏൽപ്പിച്ചീടിൽ
കുട്ട പന്തീരണ്ടും കവിഞ്ഞീടും
അതാൽ അയ്യായി രത്തിനാം സമൃദ്ധി
ക്ഷാമത്തിലും നിനക്കേകും
അവൻ മേൽത്തരമാകുമാഹാരം
പോഷിപ്പിക്കും നിന്നെയെന്നും
ജീവപാറയിൽ നിന്നുള്ള തേനാൽ;-
4 നിന്റെ കൂടാരത്തിൽ സമാധാനം
നൽകും സ്വർഗീയ താതൻ നൽ ദാനം
നീ നിൻ അധ്വാനത്തിൻ ഫലം കാണും
തെല്ലും നഷ്ടങ്ങൾ കാണില്ല താനും
ദൈവമകനെന്ന പദവി
അതാൽ ഏശുകില്ല തെല്ലും തോൽവി
മാനിക്കും നന്മകൾ ഏകി-
ലോക മാനവരേക്കാളും ഉപരി;- ഭീതി…