Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 304 times.
Upavasathodum nilaviliyodum
ഉപവാസത്തോaടും നിലവിളിയോടും

ഉപവാസത്തോടും നിലവിളിയോടും
ദൈവസന്നിധി വന്നീടുമ്പോൾ
യാതൊരു കുറവും വരുത്തുകയില്ല-ദൈവം
യാതൊരു കുറവും വരുത്തുകില്ല

1 തളർന്ന കൈകളെ ബലപ്പെടുത്തും
കുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടും
ഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ട
ദൈവം നിന്നെ വിടുവിച്ചീടും;- ഉപ…

2 യാചിപ്പീൻ എന്നാൽ ലഭിച്ചീടും
അന്വേഷിപ്പീൻ കണ്ടെത്തീടും
മുട്ടുവീൻ എന്നാൽ തുറക്കപ്പെടും
കരുണാമയനാം ദൈവം;- ഉപ…

3 വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻ
ഹൃദയം നുറുങ്ങി കരഞ്ഞീടുവീൻ
പ്രാർത്ഥനയ്ക്കുത്തരം നൽകീടുമേ
നിന്ദകളെല്ലാം നീക്കീടുമേ;- ഉപ...

More Information on this song

This song was added by:Administrator on 25-09-2020