വരണമെ പരിശുദ്ധാത്മനേ-
നിറയ്ക്കണേ ആത്മജീവനാലെന്നെ
1 എന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻ
വന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ…
2 നിരനിരന്നു പൊരുതുവാൻ - ദുരിതമഖിലമേല്ക്കുവാൻ
വരങ്ങളാലെ പരമനാഥാ - തവജനങ്ങളുണരുവാൻ;- വരണമെ…
3 എന്റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻ
ഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ…
4 കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വര
നഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ…
5 മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾ
സകലവും ത്യജിച്ചു തന്റെ കാന്തയങ്ങുണരുവാൻ;- വരണമെ…
6 വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻ
തരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…