1 ദൈവത്തിൻ തിരുനാമത്താൽ
വിളിക്കപ്പെട്ടവരെ
ദൈവത്തിൻ ജനം നമ്മൾ
മനം തിരിഞ്ഞീടാം വിശുദ്ധിയോടെ
ആത്മാവോടെ
ദൈവത്തെ ആരാധിക്കാം
ആത്മഫലം നിറയട്ടെ
ദൈവനാമം ഉയർന്നീടട്ടെ
2 തന്നെത്താൻ താഴ്ത്തിടാം
തിരുമുഖം അന്വേഷിക്കാം
പ്രാർത്ഥിക്കാം പ്രവർത്തിക്കാം
പാപങ്ങൾ ഏറ്റു പറഞ്ഞീടാം
3 കാഹളനാദം കേൾക്കാറായ്
ഉണരാം ഒരുങ്ങിടാം
നിർമലരായ് മുന്നേറിടാം
സഭയെ ചേർത്തിടാറായ്