1 ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ
ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ
മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീം
ഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീം
മറക്കുകില്ലാ ഒരിക്കലും
തേടിവന്നവൻ എന്നെ കോരി എടുത്തു
കുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2)
2 യേശു എത്ര നല്ലവൻ എന്നുമേ
യേശു മത്രം വല്ലഭവൻ എന്നുമേ
യേശുവിൻ സ്നേഹം എത്ര ആഴമേ
യേശു എന്റെ രക്ഷൻ എന്നുമേ;- ഇല്ലാ...
3 കാരിരുമ്പിൻ ആണിയേറ്റു എനിക്കായ്
ഘോരമായ് ക്രൂശിലേറി എനിക്കായ്
ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ്
വേദന സഹിച്ചതെന്റെ രക്ഷക്കായ്;- ഇല്ലാ...