1 പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
യാചനക്കവൻ തുറന്ന കാതുകൾ
ഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോ
ഇന്നുമെന്നാളും നിനക്കായുണ്ടല്ലോ
തുറന്ന കണ്ണുകൾ തുറന്ന കാതുകൾ
നിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോ
2 മാറിപ്പോകുന്ന മാനവൻ മദ്ധ്യേ
മാറ്റമില്ലാത്തൊരേശുവുണ്ടല്ലോ
മടുത്തുപോകാതെ തളർന്നുപോകാതെ
ആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന...
3 ഉന്നതനവൻ ഉയരത്തിലുള്ളതാൽ
ഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാം
ഉറച്ചുനിന്നീടാം പതറാതെ നിന്നീടാം
ഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന...
4 അനാഥനെന്നു നീ കരുതുന്ന നേരത്തും
അരുമനാഥൻ നിൻ അരികിലുണ്ടല്ലോ
ആശ്രയിച്ചിടാൻ അവനെത്ര നല്ലവൻ
അനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന...