1 ഞാൻ ആരെ ഭയപ്പെടും
എന്റെ വിശ്വാസ ജീവിതത്തിൽ(2)
ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും
ജീവിതപാതകളിൽ(2)
യേശു എന്റെ കൂടെയുണ്ട്
എന്റെ കോട്ടയും ശരണവുമേ(2)
ഒരു സൈന്യമെന്റെ നേരെ പാളയമിറങ്ങിയാൽ
ഞാൻ ഭയപ്പെടില്ല(2)
2 സാരേഫാത്തിലും കെരീത്തിലും
ചൂരച്ചെടിയുടെ ചുവട്ടിലും(2)
ഏലിയാവിനെ പോറ്റിയ
ദൈവമെന്നെയും പോറ്റിടും(2);- യേശു...
3 കരുതും എന്നു ഞാൻ കരുതിയ
ആരും വന്നില്ല കാണുവാൻ(2)
കരഞ്ഞു ഞാൻ എന്റെ ഭാരത്താൽ
അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു...
4 നാളെയെ ഓർത്ത് ഭാരമോ?
നാളുകൾ ഏറെ ഇല്ലിനി(2)
കാഹളധ്വനി കേൾക്കുവാൻ
കാലമില്ലിനി കാത്തിടാം(2);- യേശു...