കൃപ മതി യേശുവിൻ കൃപമതിയാം
സങ്കടത്തിൽ എന്റെ സംഭ്രമത്തിൽ
തുണമതി യേശവിൻ തുണമതിയാം
കഷ്ടതയിൽ എന്റെ വേദനയിൽ
1 തലയിലെ ഒരു ചെറു മുടിപോലും
വിലയില്ലാ ചെറിയൊരു കുരുവിപോലും
എന്റെ ദൈവം സമ്മതിക്കാതെ
നിലത്തു വീണു നശിക്കുകില്ല;-
2 അനർത്ഥങ്ങളനവധിയേറിടുമ്പോൾ
അവശതയാലുള്ളം തളർന്നിടുമ്പോൾ
എന്റെ ദൈവം ഏബെൻ ഏസർ
അനർത്ഥനാളിൽ കൈവിടുമോ;-
3 മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾ
മനസ്സലിഞ്ഞാശ്വാസം പകർന്നു തരും
എന്റെ ദൈവം യഹോവയിരേ
കരുതും കാക്കും പരിചരിക്കും;-
4 മരുവിലെ മാറയെ മധുരമാക്കി
ഉറപ്പുള്ള പാറയെ ജലമാക്കും
മഞ്ഞിൽ നിന്നും മന്ന നൽകും
മാമക ദൈവം വല്ലഭനാം;-
5 വരുമിനി പുനഃരധി വിരവിലവൻ
തരുംപുതു മഹസ്സെഴുമുടലെനിക്കു
സ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
സന്തതം വാഴും ഹല്ലെലുയ്യ