Back to Search
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു നാകലോക നാഥനീശോ എഴുന്നള്ളുന്നു മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..) ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം യൂദയായില്‍ കതിരു വീശിയ പരമദീപം (2) ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..) കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കടലിന്‍റെ മീതേ നടന്നു പോയവന്‍ (2) മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..) മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍ മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2) വൈരവും പകയുമെല്ലാം മറന്നീടുവിന്‍ സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
Ezhunnallunnu rajavezhunnallunnu nakaloka nathanisho ezhunnallunnu manavarkku varam thuki ezhunnallunnu (ezhunnallunnu..)
betlahemil vannudichoru kanakataram yudayayil kadiru veeshiya paramadipam (2) unnadathil ninnirangiya divyabhojyam mannidathinu jeevanekiya swargga bhojyam (ezhunnallunnu..)
kanayil vellam veenjakkiyavan kadalinte meede nadannu poyavan (2) mrithiyadanja manavarkku jeevaneki manamidinja rogikalkku saukhyameki (ezhunnallunnu..)
mahithale puthiya malarukal aninjiduvin manujare mahitagitikal pozhichiduvin (2) vairavum pakayumellam maranniduvin sadaram kaikal korthu niranjiduvin (ezhunnallunnu..)
Contact Us | Home | Submit a Song | Request a Song